About Cabbage Easy Cutting Tips :
എല്ലാ വീട്ടമ്മമാരുടെ പ്രധാന ജോലിയാണ് അടുക്കള ജോലി.എങ്ങനെ ചെയ്താലും ഒരുപാട് സമയം ഇതിന് വേണ്ടി ചെലവഴിക്കേണ്ടി വരുന്നു.. നമുക്ക് ഇതിന് ചെറിയ രീതിയിലെങ്കിലും പരിഹാരം കാണണ്ടേ…!!! നമ്മുടെ അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാൻ ഉള്ള കുറച്ച് ടിപ്പുകൾ പഠിച്ചു വെച്ചാലോ. ആദ്യമായി തോരൻ വെക്കാൻ ക്യാബേജ് എങ്ങനെ പെട്ടന്ന് അരിഞ്ഞ് എടുക്കാം എന്ന് നോക്കാം.
അതിനായി ക്യാബേജ് 2 കഷണങ്ങളാക്കുക.ഇതിനി ചെറു കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്കിടാം. ഇത് ചെറുതായൊന്ന് അടിച്ചെടുക്കാം.. അപ്പോൾ വളരെ പെട്ടെന്ന് തന്നെ തോരൻ വെക്കാനുള്ള ക്യാബേജ് അരിഞ്ഞത് റെഡി. ഇനി പച്ചമുളക് അറിയുമ്പോൾ നീറ്റൽ ഉണ്ടാകുന്നവർക്കുള്ള ഒരു ടിപ്പാണ്. അതിനായി പച്ചമുളക് കത്തി വെച്ച് മുറിക്കാതെ കത്രിക വെച്ച് മുറിച്ചാൽ മതിയാകും..
ഇനി തടി കൊണ്ടുള്ള കട്ടിംഗ് ബോർഡുകൾ പെട്ടെന്ന് പൂപ്പൽ പിടിക്കാതിരിക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം..അതിനായി ഇത് വാങ്ങിച്ചയുടൻ ഒന്ന് വെയിലത്ത് വെച്ച് ഉണക്കുക ..ശേഷം കുറച്ച് വെളിച്ചെണ്ണ എല്ലാ ഭാഗത്തും പുരട്ടി വീണ്ടും നന്നായി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. എന്നാൽ കുറെ കാലത്തേക്ക് ഇത് പൂപ്പൽ വരാതെ സൂക്ഷിക്കാൻ കഴിയും… പച്ചക്കറികൾ അരിയുമ്പോൾ കട്ടിംഗ് ബോർഡുകൾ തെന്നിപ്പോവാറില്ലേ.? ഇങ്ങനെ വരാതിരിക്കാൻ കട്ടിംഗ് ബോർഡിൻ്റെ തഴെയും മുകളിലും റബ്ബർ ബാൻഡ് ഇട്ട് കൊടുത്താൽ മതി.
ഇനി നമ്മൾ ആദ്യം അരിഞ്ഞ് വെച്ച ക്യാബേജ് കൊണ്ട് ഒരു അടിപൊളി തോരൻ ഉണ്ടാക്കിയാലോ.? അതിനായി അരിഞ്ഞ് വെച്ച ക്യാബേജ്, പച്ചമുളക് എന്നിവ എടുക്കുക.ഇതിലേക്ക് കുറച്ച് സവാള അിഞ്ഞത്,കുറച്ച് വെളുത്തുള്ളി – ഇഞ്ചി ചതച്ചത്,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,കുറച്ച് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇനിയൊരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.. എണ്ണ ചൂടാവുമ്പോൾ കുറച്ച് കടുക് ഇട്ട് പൊട്ടിക്കുക.ഇതിലേക്ക് വറ്റൽമുളക്,കറിവേപ്പില എന്നിവ മൂപ്പിച്ച് അതിലേക്ക് ക്യാബേജ് ഇട്ട് കൊടുക്കുക.വെന്ത ശേഷം തീ ഓഫ് ചെയ്യുക! അടിപൊളി ടെയ്സ്റ്റിൽ ക്യാബേജ് തോരൻ റെഡി.!Video Credits : Resmees Curry World
Read Also :
നല്ല നാടൻ കായ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ
വീട്ടിൽ കറിവേപ്പില ഉണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ