കുട്ടികൾക്ക് കൊടുക്കാൻ കൊതിയൂറും സ്നാക്ക്

കുട്ടികൾക്ക് കൊടുക്കാൻ കൊതിയൂറും സ്നാക്ക്

About Bun Butter Jam Recipe :

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്.കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന നല്ലൊരു പലഹാരം ആണിത് വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത് ഉണ്ടാക്കാം.കുട്ടികൾക്ക് ഏറെ ഇഷ്ടമാവുന്ന ട്യൂട്ടി ഫ്രൂട്ടി,ബട്ടർ,ജാം ഇവ ചേർക്കുന്നത് കൊണ്ട് തന്നെ അവർ ഇത് മുഴുവൻ കഴിക്കും.പൊതുവേ മധുര പലഹാരങ്ങൾ ഇഷ്ടപെടുന്നവർ ആയിരിക്കും.അത്തരത്തിൽ ഉള്ളവർക്ക് ഇത് ഇഷ്ടമാവും. ഗ്രാസ് പോലും കത്തിക്കാതെ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.മുതിർന്നവരുടെ സഹായം ഇല്ലെങ്കിലും കുട്ടികൾക്ക് തനിയെ ഇത് ഉണ്ടാക്കി എടുക്കാം.ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

Ingredients:

  • ബൺ – 4 എണ്ണം
  • ട്യൂട്ടി ഫ്രൂട്ടി
  • ഡസിനേറ്റഡ് കോക്കനട്ട്
  • മിക്സ്ഡ് ഫ്രൂട്ട് ജാം
  • ബട്ടർ
Bun Butter Jam Recipe

Learn How to Make Bun Butter Jam Recipe :

ആദ്യം 4 ബൺ എടുക്കുക.ബൺ ഓരോന്ന് ആയി എടുത്ത് നടുവിൽ കീറുക.മൊത്തത്തിൽ കട്ട് ചെയ്യരുത്.ബൺ തുറക്കുന്ന രീതിയിൽ ആണ് മുറിക്കേണ്ടത്. ഇതിൻറെ നടുവിൽ ബട്ടർ തേക്കുക.രണ്ട് വശവും ബട്ടർ തേച്ച് കൊടുക്കുക.ഇനി ഇതിന് മുകളിൽ ജാം തേക്കുക.ഇതിൻറെ മുകളിൽ ട്യൂട്ടി ഫ്രൂട്ടി ഇട്ട് കൊടുക്കുക.ഇതിനു മുകളിൽ ഡസിനേറ്റഡ് കോക്കനട്ട് ഇട്ട് കൊടുക്കുക.

ഇതൊക്കെ ഇഷ്ടമനുസരിച്ച് ചേർക്കാം.ഇതിനു മുകളിൽ ചെറിയോ അണ്ടി പരിപ്പോ ചേർക്കുക.ആവശ്യമുണ്ടെങ്കിൽ ചേർത്താൽ മതി.ഇനി ബണ്ണിൻറെ രണ്ട് കഷ്ണവും ചേർത്ത് വെക്കുക. ഇനി ഇത് നല്ലവണ്ണം അടക്കുക.എല്ലാ ബണ്ണും ഇത്പോലെ ചെയ്യുക.ഒരു പാത്രത്തിലേക്ക് മാറ്റുക. കൊതിയൂറും നാലുമണി പലഹാരം റെഡി!! Video Credits : Hisha’s Cookworld

Read Also :

സ്വാദിഷ്ടമായ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം

സ്വാദേറും വെള്ളരിക്ക മോരുകറി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം

bun butter jam ingredientsbun butter jam near meBun Butter Jam Recipe
Comments (0)
Add Comment