കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം ബ്രഡ് കൊണ്ട് അടിപൊളി സ്നാക്ക്

About Bread Snacks for Kids :

ബ്രഡ് കൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.ഇത് എല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന നല്ലൊരു ഭക്ഷണം ആണ് ബ്രഡ്.എന്നാൽ മധുര പലഹാരങ്ങൾ ആണ് ബ്രഡ് കൊണ്ട് എപ്പോഴും ഉണ്ടാക്കാറുളളത്.ഇത് ഇഷ്ടമില്ലാത്തവർക്ക് വേണ്ടി എരിവ് ഉള്ള ഒരു പലഹാരം ഉണ്ടാക്കി നോക്കാം.നെയ്യിൽ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഇതിന് നല്ല ടേസ്റ്റ് ആണ്.വളരെ കുറച്ച് സമയം കൊണ്ട് വീടുകളിൽ ഉള്ള സാധനങ്ങൾ വെച്ച് ഉണ്ടാക്കാം.ഇത് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

Ingredients :

  • ബ്രഡ്-
  • മുട്ട – 3 എണ്ണം
  • മുളക് പൊടി
  • ഉപ്പ്- ആവശ്യത്തിന്
  • ചാറ്റ് മസാല
  • കുരുമുളക് പൊടി ആവശ്യത്തിന്
  • സവാള -1 എണ്ണം
  • തക്കാളി
  • മല്ലിയില
  • പച്ചമുളക്
Bread Snacks for Kids

Learn How to Make Bread Snacks for Kids :

ആദ്യം മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിക്കുക.ഇത് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി ചേർക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇതിലേക്ക് ചാറ്റ് മസാല, കുരുമുളകുപൊടി ഇവ ചേർക്കുക.ചെറുതായി അരിഞ്ഞ സവാള, തക്കാളി,മല്ലിയില, പച്ച മുളക് ഇവ ചേർക്കുക. നന്നായി മിക്സ് ചെയ്യുക.ഒരു പാൻ ചൂടാക്കുക.അതിലേക്ക് നെയ്യ് ഒഴിക്കുക.

മുട്ടയുടെ ബാറ്ററിൽ ബ്രഡ് ഓരോന്നായി മുക്കി എടുക്കുക.ഇത് പാൻ ഇട്ട് ടോസ്റ്റ് ചെയ്യുക.ബ്രഡിൻറെ മുകളിലും ഇതേ പോലെ മുട്ട ആക്കി കൊടുക്കുക.ഇത് മറിച്ച് ഇട്ട് ടോസ്റ്റ് ചെയ്യുക.ഇതേ പോലെ ബാക്കിയുള്ള ബ്രഡും ചെയ്യാം. നല്ല ടേസ്റ്റിയായ ബ്രഡ് ടോസ്റ്റ് റെഡി!! Video Credits : Ayesha’s Kitchen Bread Snacks for Kids


Read Also :

പച്ച പപ്പായ കൊണ്ട് പുതു പുത്തൻ വിഭവം ഇതാ, ആർക്കും ഇഷ്ടമാകും

അടിപൊളി ടേസ്റ്റിൽ ചാറോട് കൂടിയ മീൻ കറി

Bread Snacks for Kidsbread snacks indianeasy recipes with bread slices
Comments (0)
Add Comment