ദോശക്ക് ഒപ്പം ഈ പൊടി ഉണ്ടേൽ ഇനി സാമ്പാറും ചട്ണിയും വേണ്ട! രഹസ്യകൂട്ട്!
Brahmins Special Dosa Podi Recipe
Ingredients :
- കുറുവ അരി – 1/2 കിലോ
- ഉഴുന്ന് – 1 1/2 കിലോ
- കുരുമുളക് – 100 ഗ്രാം
- കായം – 100 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വറ്റൽ മുളക് – 100 ഗ്രാം

Learn How To Make :
ആദ്യം അടുപ്പ് കത്തിച്ച് അതിനു മേലെ ഉരുളി വെക്കുക. ഉരുളി ചൂടായതിന് ശേഷം അരകിലോ കുറുവ അരിയും നൂറ് ഗ്രാം കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഇവ നല്ല ബ്രൗൺ നിറമാവുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അടുത്തതായി വറുത്ത വെച്ച അരിയും കുരുമുളകും വേറെ പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഒന്നരകിലോ ഉഴുന്ന് ചേർത്ത് വറുത്തെടുക്കുക. ഉഴുന്ന് നല്ല ഗോൾഡൻ നിറമാവുന്നത് വരെ നല്ലപോലെ മൂപ്പിച്ചെടുക്കാം.
ശേഷം വറുത്ത ഉഴുന്ന് നേരത്തെ കുരുമുളകും അരിയും വറുത്ത് ചേർത്ത പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ ഉരുളിയിലേക്ക് നൂറ് ഗ്രാം വറ്റൽ മുളക് കൂടെ ചേർത്ത് വറുത്തെടുക്കുക. ഇവയെല്ലാം നന്നായി ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വറുത്ത് വെച്ച അരി, കുരുമുളക്, ഉഴുന്ന്, മുളക്, കായം എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
Read Also :
ഇനി രാവിലെയും വൈകിട്ടും ഈയൊരു പലഹാരം മതി, നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഒറ്റത്തവണ ചെയ്യൂ!
റാഗി പുട്ട് സോഫ്റ്റ് ആകാനും രുചി കൂടാനും ഇങ്ങനെ ചെയ്താൽ മതി