വീട്ടിൽ നല്ല മൊരിഞ്ഞ ബോംബെ മിക്ച്ചർ തയ്യാറാക്കിയാലോ

About Bombay Mixture Recipe :

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ആസ്വദിച്ച് കഴിക്കാവുന്ന  രുചികരമായ ഒരു പലഹാരമാണ് ബോംബെ മിക്ച്ചർ. ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

Ingredients :

  • കടലമാവ് – 1 കപ്പ്
  • അരിപ്പൊടി – 1/2 കപ്പ്
  • മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • ബ്ലാക്ക് സാൾട്ട് – 2 നുള്ള്
  • കറിവേപ്പില  – 2 തണ്ട്
Bombay Mixture Recipe

Learn How to Make Bombay Mixture Recipe :

എടുത്തു വെച്ചിരിക്കുന്ന മസൂർ ദാൽ കഴുകി വൃത്തിയാക്കി 4- 5 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക. ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന കടലമാവും, അരിപ്പൊടിയും, ഒരു നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം 10 മിനിറ്റ് മൂടി വെക്കാം. ഒരു ഫ്രൈ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം കുതിർത്തു വച്ചിരിക്കുന്ന മസൂർദാൽ ഇട്ടു വറുത്തെടുക്കാം.

ശേഷം തീ കുറച്ച് അതേ എണ്ണയിലോട്ടു എടുത്തു വെച്ചിരിക്കുന്ന കടലമാവ് സേവനാഴി ഉപയോഗിച്ച്   എണ്ണയിലേക്ക് ചുറ്റി ഒഴിക്കുക. ഒരു വശം മൂത്ത് തുടങ്ങുമ്പോൾ തിരിച്ചിട്ട് മറുവശവും മൂപ്പിച്ചെടുക്കുക. തയാറാക്കിയ കടലമാവു മുഴുവൻ ഇങ്ങനെ വറുത്തതിനുശേഷം കൈകൊണ്ട് ചെറിയ കഷണങ്ങളാക്കി എടുക്കാം. അതേ എണ്ണയിൽ കുറച്ച് കറിവേപ്പിലയും വറുത്തെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് വറുത്തെടുത്ത മാവും, ദാലും, കറിവേപ്പിലയും, 2 നുള്ള് ബ്ലാക്ക് സാൾട്ടും കൂടി നന്നായി യോജിപ്പിക്കുക. ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റി വെക്കാം. Video Credits : Sheeba’s Recipes

Read Also :

അരി കുതിർത്താതെ അരക്കാതെ കിടിലൻ അപ്പം റെസിപ്പി

ഓവനും ഗ്രില്ലും ഒന്നുമില്ലാതെ അടിപൊളി ബാർബിക്യൂ ചിക്കൻ

best bombay mixturebombay mixture ingredientsBombay Mixture RecipeKerala mixture
Comments (0)
Add Comment