Best variety Lemon Juice Recipe

ഒറ്റ തവണ നാരങ്ങ വെള്ളം ഇതുപോലെ ഉണ്ടാക്കൂ, ഈ ഒരു ചേരുവ കൂട്ടി തയ്യാറാക്കിയാൽ കിടിലൻ നാരങ്ങാ വെള്ളം റെഡി

Quench your thirst with the best variety of Lemon Juice! Our refreshing recipe brings the perfect balance of tangy and sweet, making it the ultimate citrus delight. Sip and savor the goodness today.

Best variety Lemon Juice Recipe

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും.

എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് തയ്യാറക്കി എടുക്കുന്നത്.

Best variety Lemon Juice Recipe
Best variety Lemon Juice Recipe

അതിനായി മിക്സി ജാറിലേക്ക് അൽപ്പം പുതിനയില, ഒരു കഷ്ണം ഇഞ്ചി, 2 ഏലക്കായ എന്നിവ അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. അതിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങാ കൂടി ചേർക്കാം.

ഈ മിക്സ് മറ്റൊരു പത്രത്തിലേക്കാക്കി അരിച്ചെടുക്കാം. ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര കൂടി ഇട്ട് ഇളക്കിയെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ
തയ്യാറാക്കി നോക്കൂ. YouTube Video

Read Also :

ഇഡ്ലിക്കും ദോശക്കും തയ്യാറാക്കാവുന്ന കിടിലൻ ചമ്മന്തി റെസിപ്പി, ഈ ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിക്കും

മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി ആയാലോ