About Best Kerala Muthira Thoran Recipe :
തോരൻ ഊണിന്റെ ഒരു ഭാഗമാണ്. തോരനില്ലാതെ എന്ത് ഊണ് എന്നാണല്ലോ??ഊണിന്റെ കൂടെ മാത്രമല്ല, കഞ്ഞിയുടെയും, ദോശയുടെയും ഒക്കെ കൂടെ കഴിക്കാൻ ടേസ്റ്റുള്ള ഒന്നാണ് മുതിര തോരൻ.ഹെൽത്തി ആയിട്ടുള്ള മുതിര തോരൻ ഈസി ആയിട്ട് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients :
- മുതിര – 1 കപ്പ്
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- തേങ്ങ ചിരവിയത് – 1/2 കപ്പ്
- ചെറിയുള്ളി – 12 എണ്ണം
- വെളുത്തുള്ളി – 1 അല്ലി
- കറിവേപ്പില
Learn How to Make Best Kerala Muthira Thoran Recipe :
ഒരു കപ്പ് മുതിര 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.ശേഷം മുതിര വേവിച്ചെടുക്കാൻ വേണ്ടി ഒരു കുക്കറിലേക്ക് ഇട്ട് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വെച്ച് 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.ശേഷം അര കപ്പ് തേങ്ങ ചിരവിയതിൽ ഒരു ചെറിയ അല്ലി വെളുത്തുള്ളി ചേർത്ത് ഒതുക്കി എടുക്കുക.അടുത്തതായി 12 ചെറിയുള്ളി ചതച്ചു വെക്കുക.ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ
കുറച്ച് കറിവേപ്പില ചേർത്ത് ശേഷം നേരത്തെ ചതച്ചു വെച്ച ചെറിയുള്ളി ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇത് നന്നായി വാടി കളർ മാറി വരുമ്പോൾ ചില്ലി ഫ്ലേക്സ് ചേർത്ത് തീ കുറച്ച് വെച്ച് തുടർച്ചയായി ഇളക്കി കൊണ്ട് വഴറ്റുക.ശേഷം ഇതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ ഒതുക്കി വെച്ച തേങ്ങ ചേർത്ത് ഇളക്കി മൂത്തുവരുമ്പോൾ വേവിച്ചു വെച്ച മുതിര ചേർക്കുക.ഇത് എല്ലാം കൂടെ ഇളക്കി മിക്സ് ചെയ്ത് 2 മിനിറ്റ് വേവിച്ച ശേഷം തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക.സ്വദിഷ്ടമായ മുതിര തോരൻ റെഡി. Video Credits : Kerala Recipes By Navaneetha
Read Also :
വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി
അടിപൊളി രുചിയിൽ ഒരു ചിക്കെൻ ഫ്രൈ തയ്യാറാക്കിയാലോ