Best Beef Fry Recipe

ബീഫ് ഫ്രൈ ഇതുപോലെ തയ്യാറാക്കി നോക്കൂ, കിളി പോവും മക്കളെ

Indulge in mouthwatering delight with our Best Beef Fry Recipe. Discover the perfect blend of spices and flavors for a delicious and satisfying meal that will leave your taste buds craving for more.

About Best Beef Fry Recipe :

ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? അതിനായി ആദ്യം 1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക.

എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ അളവിൽ മഞ്ഞപൊടി, 1/2 ടീസ്പൂൺ അളവിൽ ഗരം മസാലയും, 3/4 ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും, 1 ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ , കറിവേപ്പില എന്നിവ ഇട്ട് കൊടുത്തു നന്നായി കൈ കൊണ്ട് നന്നായി ഇളക്കുക.

Best Beef Fry Recipe
Best Beef Fry Recipe

എന്നിട്ട് കുക്കർ ഇതുപോലെ അടച്ചു കൊടുക്കുക. 3/4 ഭാഗത്തോളം ആണ് ബീഫ് വേവേണ്ടത്. ഹൈ ഫ്ലൈമിൽ ഒരു വിസിൽ ലോ ഫ്ലൈമിൽ 3 വിസിലും അടിക്കുമ്പോൾ 3/4 ഭാഗത്തോളം ബീഫ് വേവും, ഇനി പ്രഷർ പൂർണമായും പോയതിനു ശേഷം തുറന്നു നോക്കുക, ഇനി ഇതിലേക്ക് ചെറിയ ഉള്ളി 500 g എടുക്കുക, ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് 4, 5 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാക്കി എടുക്കുക, എന്നിട്ട് അതിലേക്ക് 1/2 കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കുക.

എന്നിട്ട് വറുത്തു എടുക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇതിൻ്റെ നിറം മാറി വരുമ്പോൾ 5 ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക, 4 ടേബിൾ സ്പൂൺ അളവിൽ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, എന്നിവ അതിൻ്റെ പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക , ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി മൂത്ത് കിട്ടണം, ഈ സമയത്ത് നമ്മൾ എടുത്ത് വെച്ച ചെറിയ ഉള്ളി കട്ട് ചെയ്തു ഇതിലേക്ക് ചേർത്തു കൊടുക്കണം. YouTube Video

Read Also :

ചായക്കടയിലെ രുചിയിൽ അടിപൊളി പഴംപൊരിക്ക് മാവിൽ ഈ ചേരുവ കൂടി ചേർത്ത് നോക്കൂ

കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ