പലർക്കും അറിയാത്ത കർപ്പൂരം കൊണ്ടുള്ള സൂത്രങ്ങൾ! ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ

പണ്ടു മുതലേ നമ്മുടെ വീടുകളിൽ പൂജ പോലുള്ള ആവശ്യങ്ങൾക്ക് കർപ്പൂരം ഉപയോഗിക്കുന്ന ഒരു ആചാരമുണ്ട്. എന്നിരുന്നാലും, കർപ്പൂരം ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റ് നിരവധി തന്ത്രങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. നമുക്ക് ഇത് വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്.

അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ എല്ലാം തേച്ച് കൊടുക്കാവുന്നതാണ്. അതുപോലെ കട്ടിലിന് അടിയിലും കട്ടിലിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിലും ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കാനായി അത്തരം ഭാഗങ്ങളിൽ കുറച്ച് കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. അടുക്കളയുടെ തിട്ടുകൾ, ഇടുങ്ങിയ ഭാഗങ്ങൾ

Benefits of Camphor

എന്നിവിടങ്ങളിലുള്ള ഉറുമ്പ് ശല്യം ഒഴിവാക്കാനായി ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിൽ അല്പം കർപ്പൂരം പൊടിച്ചു പൊതിഞ്ഞ ശേഷം ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. മുകളിൽ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കുക. ഈയൊരു പേപ്പർ ഇടുങ്ങിയ ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിൽ ഉള്ള ഉറുമ്പ് ശല്യം മറ്റ് പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി സാധിക്കും.

തുണികൾ സൂക്ഷിക്കുന്ന വാൾഡ്രോബിൽ സുഗന്ധം നിലനിർത്താനും പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനും ഇത്തരത്തിൽ ടിഷ്യു പേപ്പറിൽ കർപ്പൂരം പൊതിഞ്ഞ് വയ്ക്കാവുന്നതാണ്. അടുക്കളയിലെ സിങ്കിലൂടെ വരുന്ന പല്ലി, പാറ്റ, മറ്റു പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ കർപ്പൂരം ഇട്ട് അത് ഒഴിച്ചു കൊടുത്താൽ മതിയാകും. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനായി കർപ്പൂരം ഇട്ട് തിളപ്പിച്ച വെള്ളം കയ്യിലും മറ്റും പുരട്ടി കൊടുക്കുന്നത് ഗുണം ചെയ്യും.

Read Also :

Benefits of Camphor
Comments (0)
Add Comment