About BBQ Chicken Recipe :
എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണ് ഗ്രിൽഡ് ചിക്കെൻ.ഇത് ഓവനും ഗ്രില്ലും ഒന്നും ഇല്ലാതെ നമുക്ക് ഈസിയായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിഞ്ഞാലോ.
Ingredients –
- Chicken -1kg
- Lemon -1
- Salt –
- Garlic crushed-2 ton
- Garlic chopped -3 tbpn
- Pepper powder -½tpn
- Kashmeeri chilli powder-1½tpn
- Oil- 2 tbpn
- Barbicue sauce -12tbpn
- Butter
Learn How to Make BBQ Chicken Recipe :
ആദ്യം 1 കിലോ ചിക്കെൻ കഴുകി വൃത്തിയാക്കിയത് എടുക്കുക..ഇത് ലെഗ് പീസോട് കൂടിയത് എടുക്കാൻ ശ്രദ്ധിക്കുക..ഇത് ഒരു പാത്രത്തിലേക്ക് നന്നായി വരഞ്ഞ് ഇടുക..ഇനി ഇത് മാരിനേറ്റ് ചെയ്യാൻ ആയി 1 ചെറുനാരങ്ങയുടെ നീര്,ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക. ഇനി 2 ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചത്,3 ടേബിൾസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത്,½ടീസ്പൂൺ കുരുമുളക് പൊടി,1½ ടീസ്പൂൺ കാശ്മീരി മുളകു പൊടി,2 ടേബിൾസ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക.ശേഷം ഇത് 30 മിനിട്ട് അടച്ച് മാറ്റി വെക്കുക. അര മണിക്കൂറിന് ശേഷം 6 ടേബിൾസ്പൂൺ ബാർബിക്യു സോസ് ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.ഇനിയിത് 3 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കണം. ഇനി ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കുക.ഇതിലേക്ക് ചിക്കൻ നിരത്തി വെക്കുക.ചൂടു കുറച്ച് വെച്ച് കുറച്ച് നേരം വേവിക്കുക. ഇത് 20 മിനിട്ട് അടച്ച് വെച്ച് വേവിക്കുക.
പകുതി സമയമാവുമ്പോൾ ഇത് തുറന്ന് ഒന്ന് മറിച്ചിടുക..ശേഷം മൂടി വെച്ച് വേവിക്കുക..ഇനി ഇത് തുറന്ന് അതിൽ ഉണ്ടായ വെള്ളം വറ്റിച്ച് എടുക്കണം. ഇനി ഒരു അടി കട്ടിയുള്ള ദോശക്കല്ല് വെക്കുക.ഇത് ചൂടായി വന്ന ശേഷം ഒരു ഗ്രില്ലും ഇതിന് മുകളിൽ വെക്കുക..തീ നല്ല ഹൈ ഫ്ലൈമിൽ വെച്ചിരിക്കുക..ഇനി ചിക്കെൻ ഓരോന്നായി ഇതിലേക്ക് വെച്ച് കൊടുക്കാം..ഇതിന് മുകളിലേക്ക് ബട്ടർ ഒന്ന് തൂവി കൊടുക്കുക..ശേഷം കുറച്ച് ബാർബിക്യു സോസ് തൂവിക്കൊടുക്കുക..ഇനി ഈ വശം മറിച്ചിടുക..ശേഷം ബട്ടറും ബാർബിക്യു സോസും തേച്ചു കൊടുത്ത് കുറച്ച് നേരം വേവിക്കുക..ശേഷം തിരിച്ചും മറിച്ചും ഇട്ട് കൊടുത്ത് എല്ലാ വശവും നന്നായി വേവിച്ച് എടുക്കുക. ഡയറക്ട് തീ കാണിക്കാതെ ഇങ്ങനെ ചിക്കെൻ ഗ്രിൽ ചെയ്തെടുതാൽ നല്ല അടിപൊളി ടേസ്റ്റിൽ ബാർബിക്യൂ ചിക്കെൻ നമുക്ക് കിട്ടും.ഡയറക്ട് തീ കാണിക്കാതെ ഇങ്ങനെ ചിക്കെൻ ഗ്രിൽ ചെയ്തെടുതാൽ നല്ല അടിപൊളി ടേസ്റ്റിൽ ബാർബിക്യൂ ചിക്കെൻ നമുക്ക് കിട്ടും. Video Credits : Sheeba’s Recipes
Read Also :
കടല മിഠായി കൊണ്ട് വ്യത്യസ്തമായൊരു ഒരു ഷേക്ക് റെസിപ്പി
വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേട എത്ര കഴിച്ചാലും മതിവരില്ല