Bay Leaf Medicinal Uses
സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വഴനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല
ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന പെയിൻ, നീർക്കെട്ട് മാറുന്നതിനും ദഹനപ്രക്രിയ നല്ലതുപോലെ ആകാൻ ഒക്കെ സഹായിക്കുന്നതാണ്.അതുപോലെ തന്നെ ഇതിൻറെ കമ്പ് പണ്ടുകാലങ്ങളിൽനമ്മുടെ പല്ലിൻറെ സൗന്ദര്യത്തിനും
നല്ല ആരോഗ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. കമ്പ് നല്ലതുപോലെ കത്തിച്ചെടുത്തതിനു ശേഷം ആ ഒരു കരി ഉപയോഗിച്ച് തേക്കുന്നത് പല്ലു വെളുക്കുന്നതിനും ആരോഗ്യത്തിനും ഒക്കെ നല്ലതാണ്. ഒപ്പം പല്ലിന് ദൃഢത കിട്ടുന്ന ആരോഗ്യം ഉണ്ടാകുന്നതിനും നല്ല കളർ കിട്ടുന്നതിനും സഹായിക്കും. ഹെർബൽ ടീ ഉണ്ടാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക.ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം.
ഇങ്ങനെ തയ്യാറാക്കുന്ന ഹെർബൽ ടീ കഴിക്കുകയാണെങ്കിൽ നമ്മുടെ ബെല്ലി ഫാറ്റ് കുറയുന്നതിനും ശരീര ദുർഗന്ധം മാറ്റാനും അതുപോലെ തന്നെ നമ്മുടെ വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്കൊക്കെ നല്ലൊരു പരിഹാരമാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. YouTube Video
Read More :
മുളപ്പിച്ച റാഗി ദിവസവും ഇങ്ങനെ കഴിക്കൂ, ഷുഗർ കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി!
നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ദിവസവും ഓരോ നേന്ത്രപ്പഴം കഴിച്ചാൽ, ഇതറിഞ്ഞോളൂ!