Bathroom cleaning tips and tricks
നമ്മുടെ വീടുകളിലെ ബാത്രൂമുകൾ എപ്പോഴും വൃത്തിയുള്ളതായി കിടക്കാൻ എല്ലാവർക്കും താൽപര്യമാണല്ലെ. ഇതിനായി ഹാർപ്പിക്കോ മറ്റു കടയിൽനിന്ന് വാങ്ങുന്ന ലിക്വിഡുകളോ ഒന്നുംതന്നെ ആവശ്യമില്ല.ബാത്ത്റൂം വെട്ടിത്തിളങ്ങാനും സുഗന്ധംപരത്താനുമുള്ള അടിപൊളി ലിക്വിഡുകൾ നമുക്ക് വീട്ടിൽതന്നെ ഉണ്ടാക്കിയാലോ. ഇതെങ്ങനെയാണെന്ന് നോക്കിയാലോ?
ഇതിനായി ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് 3സ്പൂൺ ഉപ്പിടുക.. ഇതിലേക്ക് 2ടേബിൾസ്പൂൺ സർഫ് അല്ലെങ്കിൽ മറ്റേതെങ്കിലും സോപ്പ്പൊടിയെടുക്കുക.ഇതിലേക്ക് ആവശ്യത്തിന് കംഫർട്ടൊഴിച്ച് കൊടുക്കുക.. ഇനിയിതെല്ലാംകൂടെ ഒരു സ്പൂൺവെച്ച് മിക്സ്ചെയ്യുക.ഇനിയിത് ഒരു ലിക്വിഡാക്കിയെടുക്കണം.അതിനായി ആവശ്യത്തിനനുസരിച്ച് വിനെഗറൊഴിച്ച് പാകത്തിന് പേസ്റ്റാക്കി എടുക്കുക. ഇത്കൊണ്ട് ക്ലോസറ്റ്,ഫ്ലോർടൈൽ, വാൾടൈൽ , ബക്കറ്റ്,കപ്പ്, വാഷ്ബേസ് എന്നിവയെല്ലാം വൃത്തിയാക്കിയെടുക്കാം. ആദ്യംതന്നെ കയ്യിൽ ഒരു ഗ്ലൗസിടണം.ശേഷം ഈലിക്വിഡ് വാഷ്ബെയ്സിൽ ആവശ്യത്തിന് ഒഴിക്കുക.ഇനി കൈവെച്ച് എല്ലായിടത്തും ഇത് സ്പ്രെഡ്ചെയ്യുക.
ഇനിയൊരു ബ്രഷുവെച്ച് ഉരച്ചു അരമണിക്കൂർവെക്കുക.. ഇനി വാൾടൈലിലേക്ക് ലിക്വിഡ് ഒഴിക്കുക..ഒരു സ്ക്രബ്ബർവെച്ച് ഇതൊന്ന് ഉരച്ചുകൊടുക്കാം.പൈപ്പിൻ്റെയും മറ്റുംഭാഗങ്ങൾ ഒരു ബ്രഷുവെച്ച് ഉരച്ചുകൊടുത്താൽ മതി.ഇതും അരമണിക്കൂവെക്കുക.. ഇനിയിത് ഫ്ലോർടൈലിൽ ഒഴിച്ച് ബ്രഷുവെച്ച് ഉരച്ച്കൊടുക്കുക..ഇനി ബക്കറ്റും കപ്പുംകഴുകാൻ ഉപ്പ്, ഈ ലിക്വിഡ് എന്നിവയൊഴിച്ച് നന്നായി ഉരച്ച്കൊടുക്കുക ..ഇതും അരമണിക്കൂർ വെക്കാം…ശേഷം ബാക്കിയുള്ള മുഴുവൻലിക്വിഡും ക്ലോസറ്റിലോട്ടൊഴിക്കുക.
ഇനിയിതെല്ലാംതന്നെ അരമണിക്കൂറിന്ശേഷം വെള്ളംമൊഴിച്ച് സോപ്പ്കളഞ്ഞാൽ മാത്രംമതി.എന്നുംകഴുകിയാലും വൃത്തികേടാകുന്ന വാഷ്ബേസ് വൃത്തിയാക്കാൻ ഒരു പകുതി ചെറുനാരങ്ങയിലേക്ക് കുറച്ച് ഉപ്പിടുക. ഇതുകൊണ്ട് ഉരച്ചുകൊടുത്താൽമതി. എന്നും ഇത്ചെയ്താൽ വാഷ്ബേസ് വെട്ടിത്തിളങ്ങും. അത്പോലെതന്നെ ബാത്ത്റൂമിൽ എപ്പോഴും സുഗന്ധംനിലനിർത്താൻ ഒരു ലിക്വിഡുണ്ടാക്കാം.ഒരു പ്ലാസ്റ്റിക് പാത്രത്തിൻ്റെമൂടിയിൽ കുറച്ച് തുളകളിടുക.ഇതിൻ്റെ പാത്രത്തിലേക്ക് 2ടേബിൾസ്പൂൺ ഉപ്പ്,കുറച്ച്കംഫർട്ട് എന്നിവയിട്ട് മിക്സ്ചെയ്യുക .ഇനിയിത് അടച്ച് വെച്ച് ബാത്ത്റൂമിൻ്റെ കോർണറിൽവെച്ചാൽ നല്ലസുഗന്ധംലഭിക്കും. അത്പോലെതന്നെ ബാത്ത്റൂമിന് മുൻപിലെ മാറ്റ് വൃത്തിയാക്കുമ്പോൾ എപ്പോഴും 1സ്പൂൺ ഉപ്പിട്ടാൽ വളരെനല്ലതാണ്. വളരെപെട്ടെന്ന് വീട്ടിലുള്ള സാധനങ്ങൾവെച്ച് ബാത്രൂമും ,ടൈലുകളും, വാഷ്ബേസുകളുമെല്ലാം നമുക്ക് വൃത്തിയാക്കിയെടുക്കാം. Video Credits : Vichus Vlogs
Read Also :
മിക്സി എന്നും പുതിയത് പോലെ വെട്ടിത്തിളങ്ങാൻ കുറച്ച് കിടിലൻ ടിപ്സ്
കറണ്ടില്ലെങ്കിലും ഇനി ഈസിയായി വസ്ത്രങ്ങൾ അയൺ ചെയ്യാം ഇതുണ്ടെങ്കിൽ