വെറും 15 മിനുട്ടിൽ ബേക്കറി രുചിയിൽ എളുപ്പത്തിൽ മധുര സേവ! നാലുമണി ചായക്ക് ബെസ്റ്റ്
Bakery Style Easy Madhura Seva Recipe
Ingredients :
- കടലമാവ് – 1 കപ്പ്
- അരിപ്പൊടി – 1/2 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂൺ
- പഞ്ചസാര – 1 കപ്പ്
- വെള്ളം – ആവശ്യത്തിന്

Learn How To Make :
ആദ്യമായി 250 ml കപ്പളവിൽ ഒരു കപ്പ് മൈദയും അരക്കപ്പ് അരിപ്പൊടിയും എടുക്കണം. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇവിടെ നമ്മൾ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന അരിപ്പൊടിയാണ് എടുക്കുന്നത്. എടുത്തുവെച്ച കടലമാവും അരിപ്പൊടിയും ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ആവശ്യാനുസരണം വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. വെള്ളം ഒരുമിച്ച് ഒഴിക്കാതെ കുറച്ച് കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കണം. ചപ്പാത്തി മാവിൻറെ പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്.
ചപ്പാത്തി മാവിനെക്കാളും കൂടുതൽ സോഫ്റ്റ് ആയ ഒരു മാവാണ് നമുക്ക് ലഭിക്കേണ്ടത്. മധുര സേവയ്ക്ക് ഒരു ക്രിസ്പിനസ് കിട്ടാൻ വേണ്ടിയാണ് നമ്മൾ ഇതിലേക്ക് അരിപ്പൊടി ചേർക്കുന്നത്. കുഴച്ചെടുത്ത മാവ് മാറ്റിവയ്ക്കാം. ശേഷം ഷുഗർ സിറപ്പ് തയ്യാറാക്കുന്നതിനായി എടുത്ത് വച്ച ഒരു കപ്പ് പഞ്ചസാരയിൽ നിന്നും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ എടുത്ത് ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്ത് മാറ്റി വയ്ക്കാം. മധുര സേവ തയ്യാറാക്കുന്നതിനായി ഒരു ഇടിയപ്പത്തിന്റെ പ്രസ്സ് എടുക്കണം. ഇതിലേക്ക് കുഴച്ചു വെച്ച മാവ് കയറ്റി ചൂടായ എണ്ണയിലേക്ക് ചുറ്റിച്ചൊഴിക്കുക. ശേഷം വലിയ കഷ്ണങ്ങൾ എല്ലാം പൊട്ടിച്ച് മാറ്റിവെക്കുക. ഇതിലേക്ക് പഞ്ചസാര ലായനി ഒഴിക്കുക. ലായനി മധുരസേവയിൽ പിടിക്കാനായി അൽപ നേരം റസ്റ്റ് ചെയ്യാൻ വെക്കുക. രുചികരമായ മധുരസേവ തയ്യാർ.
Read Also :
ഒരേ മാവിൽ നിന്ന് പഞ്ഞിപോലുള്ള അപ്പവും പാലപ്പവും; രാവിലെ ഇനി എന്തെളുപ്പം.!
എല്ലാം കൂടി ഇട്ട് കുക്കറിൽ ഒറ്റ വിസിൽ മതി; എത്ര തിന്നാലും കൊതി തീരൂല!