എളുപ്പത്തിൽ കിടിലൻ രുചിയിൽ അവൽ വിളയിച്ചത്, ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ!! അപാര രുചിയാണ്

About Aval Vilayichath Recipe :

അവൽ വിളയിച്ചത് നമ്മൾ കേരളീയരുടെ ഒരു പാരമ്പര്യ വിഭവങ്ങളിൽ ഒന്നാണ്. രാവിലെയോ വൈകീട്ടോ എപ്പോൾ വേണമെങ്കിലും എല്ലാവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണിത്. മധുരമുള്ളതിനാൽ കുട്ടികൾക്കും ഏറെ പ്രിയമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അവൽ വിളയിച്ചത് സോഫ്റ്റ് ആയി കിട്ടാനും രുചികരമായ അവൽ വിളയിച്ചത് തയ്യാറാകുന്നത് എങ്ങനെയെന്നും മനസിലാക്കാം.

Ingredients :

  • Aval 200 or 250gm
  • jaggery 250 or 300gm
  • water 1/2cup
  • cashews
  • Raisins
  • pottukadala
  • Ellu
  • Elachi and jeera powder
  • Ghee
  • Grated coconut 1
Aval Vilayichath Recipe

How to Make Aval Vilayichath Recipe :

ആദ്യം തന്നെ ഒരു പാനിലോ അല്ലെങ്കിൽ ചെറിയ ഉരുളിയിലോ നെയ്യ് ഒഴിച്ച് കശുവണ്ടി പരിപ്പ്, പൊട്ടു കടല, ഉണക്കമുന്തിരി എന്നിവ ഓരോന്നായി വറുത്തെടുക്കുക. ശേഷം അതെ പാനിൽ നാളികേരം ചെറുതായി വറുത്തെടുക്കുക. ശർക്കര ഉരുക്കി പനിയാക്കണം. ശർക്കരപാനി നാളികേരത്തിൽ ചേർത്ത് നല്ലപോലെ ഇളക്കി വറ്റിച്ചെടുക്കണം.

ഇതിലേക്ക് അവൽ, നേരത്തെ വറുത്തുവെച്ച കശുവണ്ടി, പൊട്ടു കടല, ഉണക്കമുന്തിരി, ഏലക്കപൊടി, എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. എള്ളും നെയ്യിൽ വറുത്തുകോരി അവൽ വിളയിച്ചതിന്റെ മുകളിൽ വിതറാം. ഇപ്പോൾ രുചികരമായ അവൽ വിളയിച്ചത് തയ്യാർ. Video Credits : Sheeba’s Recipes

Read Also :

നല്ല മയമുള്ള പൂ പോലുള്ള ഇഡ്ഡലിയുടെ രഹസ്യം ഇതാ.!! മാവ് അരക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതി

നല്ല പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം കിട്ടാൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ 

Aval vilayichathAval Vilayichath Recipecandied rice flakesEasy BreakfastKerala Style Aval vilayichath
Comments (0)
Add Comment