Aval Milkshake Recipe

അവൽ മിൽക്ക് ഷേക്ക്‌, ഒരു ഗ്ലാസ് കുടിച്ചാൽ മതി വയറു നിറയും

Indulge in the creamy delight of Aval Milkshake! This easy-to-follow recipe will show you how to create a luscious milkshake using flattened rice (aval), milk, and a touch of sweetness. Perfect for a refreshing treat on a hot day. Try our Aval Milkshake recipe today!

മലബാറിന്റെ സ്വന്തമായ അവിൽ മിൽക്ക് ഇപ്പോൾ കേരളത്തിലെ എല്ലാ ജ്യൂസ് കടകളിലും ലഭ്യമാണ്. വളരെ ടേസ്റ്റി ആയ ആവൽ മിൽക്ക് ഇനി നമുക്ക് വീട്ടിൽ തന്നെ ഒന്ന് പരീക്ഷിച്ചാലോ?

  • അവൽ – 1 കപ്പ്
  • പാൽ തണുത്തത് – 2 ഗ്ലാസ്
  • പാളയംകോടൻ പഴം – 3 എണ്ണം
  • മാമ്പഴം –  1/4 കപ്പ്
  • പിനട്ട്  – ആവശ്യത്തിന്
  • കശുവണ്ടിപരിപ്പ് – ആവശ്യത്തിന്
  • ഹോർലിക്സ് – ആവശ്യത്തിന്
  • പഞ്ചസാര – 2 സ്പൂൺ
Aval Milkshake Recipe
Aval Milkshake Recipe

അവൽ ഒരു ഫ്രൈയിങ് പാനിൽ ഇട്ട് നന്നായി വറുത്തെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി വെക്കാം. അടുത്തതായി തൊലികളഞ്ഞെടുത്ത മൂന്ന് പാളയം കോടൻ പഴവും കാൽകപ്പ്  മാങ്ങാ പഴവും നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ബൗളിലേക്ക് തണുത്ത പാലും ഹോർലിക്സും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇനി ഒരു വലിയ ഗ്ലാസിലേക്ക് ആദ്യം  പഴവും മാമ്പഴവും  ഇട്ടുകൊടുക്കുക. അതിനു മുകളിൽ വറത്തുവച്ചിരിക്കുന്ന അവൽ ചേർത്ത് കൊടുക്കുക. അതിനുമുകളിലേക്ക് കശുവണ്ടിപ്പരിപ്പും പിനട്ടും ചേർക്കാം.  ശേഷം ഏറ്റവും മുകളിലേക്ക് അടിച്ചു വച്ചിരിക്കുന്ന പാലും കൂടെ ചേർത്ത് കൊടുക്കാം. രുചികരമായ അവൽ മിൽക്ക് തയ്യാർ. Video Credits : Mahimas Cooking Class

Read Also :

മിച്ചം വന്ന ദോശ ഉപയോഗിച്ചുള്ള ഒരു രുചികരമായ നാലുമണി പലഹാരം

ചോറിനൊപ്പം കഴിക്കാൻ വെറൈറ്റിയായി ഒരു കടുമാങ്ങ കറി