ഇത്രയും ടേസ്റ്റിൽ ഈ അരിയുണ്ട കഴിച്ച കാണില്ല! കൂടുതൽ രുചി കിട്ടാനായി ഇങ്ങിനെ ചെയ്യൂ
Ariyunda Recipe Kerala Style Recipe
About Ariyunda Recipe Kerala Style Recipe :
പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള പാനിലിട്ട് നല്ലതുപോലെ കൈവിടാതെ വറുത്തെടുക്കുക.
ഏകദേശം മലരിന്റെ രൂപത്തിലേക്ക് അരി മാറി തുടങ്ങുമ്പോൾ അത് പാനിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. അതല്ലെങ്കിൽ അരി കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അതേ പാനിലേക്ക് തൊലി കളഞ്ഞ് എടുത്തുവച്ച കപ്പലണ്ടി കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അരിയുണ്ടയിലേക്ക് ആവശ്യമായ തേങ്ങ കൂടി ഒന്ന് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കണം. ശേഷം ഇവയുടെ എല്ലാം ചൂട് മാറി വന്നു തുടങ്ങുമ്പോൾ

ഓരോന്നായി മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം അരിയുണ്ടയിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം. മധുരത്തിന് ആവശ്യമായ ശർക്കര പാനിയാക്കി എടുത്ത് അരിച്ചെടുത്ത ശേഷമാണ് പൊടിയിലേക്ക് ചേർത്തു കൊടുക്കേണ്ടത്. എല്ലാ ചേരുവകളും കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് സെറ്റ് ആക്കി
വയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി അരിയുണ്ട ഉണ്ടാക്കിയെടുക്കാം. ഈ ഒരു രീതിയിൽ അരി ഉണ്ട തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ രുചിയും ഹെൽത്ത് ബെനിഫിറ്റ്സും ലഭിക്കുന്നതാണ്. മാത്രമല്ല കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. അരിയോടൊപ്പം നിലക്കടല കൂടി ഉപയോഗിക്കുന്നതിനാൽ കുട്ടികൾക്കും ഇത് കഴിക്കാൻ ഇഷ്ടമായിരിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
ഇഞ്ചി ദീർഘനാൾ കേടാകാതിരിക്കാൻ ഇതാ എളുപ്പവഴി
ഇഡ്ഡലി മാവ് പുളിക്കാൻ ഇങ്ങനെ ചെയ്യൂ