എളുപ്പത്തിൽ തേങ്ങാ പാൽ ചേർക്കാതെ മൃദുവായ പാലപ്പം തയ്യാറാക്കാം
Appam Recipe without Yeast
About Appam Recipe without Yeast
എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പാലപ്പം. എന്നാൽ ഉണ്ടാക്കി കഴിഞ്ഞാലോ നൂറു പരാതികൾ ആണ്.. സോഫ്റ്റ് അല്ല എന്നുള്ള പരാതി ആണ് എപ്പോഴും. അതിന് ഒരു പോംവഴി എത്തിക്കഴിഞ്ഞു.
Ingredinets :
- ഡബിൾ ഹോഴ്സ് ഈസി പാലപ്പം മിക്സ് – 2 കപ്പ് ( 1 കപ്പ് = 200 ml )
- വെള്ളം-2 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂൺ
- പഞ്ചസാര -2 ടീസ്പൂൺ

Learn How to Make Appam Recipe without Yeast :
രണ്ട് കപ്പിൽ അരിപ്പൊടി എടുത്തതിനു ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇടുക. ഏകദേശം 500 ഗ്രാം വരും ഇതിന്റെ അളവ്.അരിപ്പൊടി ഇട്ട ശേഷം ഏകദേശം രണ്ട് ടീ സ്പൂൺ പഞ്ചസാര ചേർക്കുക. മധുരം അതികം വേണം എന്നില്ലെങ്കിൽ ഒരു ടീ സ്പൂൺ ആയാലും മതിയാവും.കൂടാതെ അര ടീ സ്പൂൺ ഉപ്പും കൂടെ ചേർത്തതിന് ശേഷം, നേരത്തെ അരിപ്പൊടി എടുത്ത അതെ കപ്പിൽ രണ്ട്ക പ്പ് വെള്ളം ചേർക്കുക. അതിന് ശേഷം ഇത് എല്ലാം കൂടി ഒന്ന് അരച്ചെടുക്കുക.അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റുക,
അതിനു ശേഷം ഏകദേശം ഒരു മണിക്കൂർ കാത്തിരിക്കുക.ഒരു മണിക്കൂറിന് ശേഷം മാവ് റെഡി ആയി വന്നിട്ട് ഉണ്ടാവും.ചൂടാക്കി വെച്ച അപ്പച്ചട്ടിയിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം, എന്നിട്ട് നന്നായി ചുറ്റിച്ചു കൊടുക്കാം.അതിനു ശേഷം 2 മിനിറ്റ് അടച്ചു വെക്കണം.നല്ല രീതിയിൽ മൊരിഞ്ഞു കിട്ടണം എങ്കിൽ മൂന്ന് മിനിറ്റ് എങ്കിലും വെക്കുക.അതിനു ശേഷം അടപ്പ് തുറന്നു നോക്കുക. നല്ല അസ്സൽ പാലപ്പം റെഡി ആയിട്ടുണ്ടാകും. അതികം ആയാസമില്ലാതെ എല്ലാവർക്കും ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഒരു വിഭവം തന്നെ ആണ് ഇത്. Video Credits : Kannur kitchen Appam Recipe without Yeast
Read Also :
നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി അരച്ച് നോക്കൂ, ഒരു കിണ്ണം ചോറുണ്ണാം
അപാര രുചിയില്‍ കൊതിപ്പിക്കും കൂന്തൽ ഫ്രൈ, വളരെ എളുപ്പത്തിൽ