Ingredients :
- അമൃതം പൊടി – 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- റോബസ്റ്റ് പഴം – 2 എണ്ണം
- ഏലക്ക പൊടി – 1/2 ടീസ്പൂൺ
- പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
- ഫ്രൂട്ട് ബ്രഡ് – 2 + 7 എണ്ണം
- വെള്ളം – ആവശ്യത്തിന്
- ഓയിൽ – ആവശ്യത്തിന്
Learn How To Make :
ആദ്യമായി ഒരു പാനിലേക്ക് അരക്കപ്പ് അമൃതം പൊടി ചേർത്ത് ഒരു മിനിറ്റോളം കുറഞ്ഞ തീയിൽ നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഒന്നോ രണ്ടോ മിനിറ്റോളം നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കാം. ഇതിന്റെ നിറമൊന്ന് മാറി വരുമ്പോൾ രണ്ട് റോബസ്റ്റ് പഴം ചെറുതായി മുറിച്ചതും നല്ലൊരു ഫ്ളേവറിനായി അരടീസ്പൂൺ ഏലക്ക പൊടിച്ചതും ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് എല്ലാം കൂടെ ഒരു മിനിറ്റോളം നല്ലപോലെ വഴറ്റിയെടുക്കാം.
ശേഷം തീ ഓഫ് ചെയ്ത് ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം. അടുത്തതായി രണ്ട് ഫ്രൂട്ട് ബ്രഡ് എടുത്ത് മിക്സിയിൽ നല്ലപോലെ പൊടിച്ചെടുക്കാം. ശേഷം ഇത് തയ്യാറാക്കി വച്ച മിക്സിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം. അടുത്തതായി സൈഡുകളെല്ലാം മുറിച്ച് മാറ്റിയ ഏഴ് ബ്രഡെടുത്ത് ഓരോന്നിനും മുകളിലായി സ്പൂൺ ഉപയോഗിച്ച് എല്ലാ ഭാഗത്തും വെള്ളമൊഴിച്ച് കൈവച്ച് അമർത്തി കൊടുക്കാം. ശേഷം ബ്രഡ് മറിച്ചു വച്ച് മറുവശത്തും വെള്ളമൊഴിച്ച് അമർത്തി കൊടുക്കാം.
Read Also :
വളരെ പെട്ടെന്നൊരു ഒഴിച്ച് കറി, 2തക്കാളി ഉണ്ടോ? കിടിലൻ രുചിയോടെ കറി തയ്യാർ
പുതിയ സൂത്രം ഇതിന്റെ രുചി അറിഞ്ഞാൽ, എത്ര കഴിച്ചാലും കൊതി തീരില്ല!