ഒറ്റനോട്ടത്തിൽ തന്നെ ആരെയും ഞെട്ടിക്കും വീട്! വെറും 15 ലക്ഷം രൂപക്ക് 970 സക്വയർ ഫീറ്റിൽ സ്വന്തമാക്കാവുന്ന വീട് | 970sqft 2bhk Low Budget Home Tour
970sqft 2bhk Low Budget Home Tour
തൃശൂർ ഇരിഞ്ഞാലക്കുടയിലുള്ള 5 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന 970 ചതുരശ്ര അടിയിൽ നിർമ്മിച്ച 15 ലക്ഷം രൂപയുടെ മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സാധാരണകാർക്ക് വളരെ ചിലവ് കുറഞ്ഞ രീതിയിൽ സ്വന്തമാക്കാൻ സാധിക്കുന്ന കിടിലൻ വീടിന്റെ മാതൃകയാക്കാൻ നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. ഈ വീട് ചെറിയ സിറ്റ്ഔട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ സിറ്റ്ഔട്ടിൽ നിന്നും പ്രധാന ഹാളിലേക്ക് പോകാനുള്ള വഴി ഒരുക്കിട്ടുണ്ട്.
ലിവിങ് കം ഡൈനിങ് ഹാളാണ് ഈ വീട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരുപാട് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഡൈനിങ് ഹാളിൽ ഒരുക്കിട്ടുണ്ട്. കൃത്യമായ സ്ഥലത്താണ് ഡൈനിങ് ഹാളിന്റെ സ്ഥാനവും. ഡൈനിങ് ഹാളിൽ നിന്ന് തന്നെ അടുക്കളയിലേക്ക് പ്രവേശിക്കാനുള്ള വഴി ഒരുക്കിട്ടുണ്ട്. അടുക്കളയിൽ നിന്നും ഭക്ഷണം നേരിട്ട് വിളമ്പാനുള്ള സൗകര്യം ഇതിലൂടെ പ്രയോജനപ്പെടുത്താം.
രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. ഒരുപാട് സ്ഥലം നിറഞ്ഞ ഒരിടമാണെന്ന് മുറികൾ കണ്ടാൽ മനസ്സിലാക്കാം. രണ്ട് കിടപ്പ് മുറികളും മാസ്റ്റർ കിടപ്പ് മുറികളായി ഉപയോഗിക്കാൻ കഴിയുന്നതാണ്. അറ്റാച്ഡ് ബാത്ത്റൂമാണ് മുറികൾക്ക് നൽകിരിക്കുന്നത്. ഒരു കണ്ടമ്പറി വീടിന്റെ ഉത്തമ മാതൃക തന്നെയാണ് ഈ വീട്. മോഡേൺ തലത്തിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറത്താണ് പടികൾ നിർമ്മിച്ചിരിക്കുന്നത്.
ഭാവിയിൽ ഒന്നാമത്തെ നില പണിയുവാൻ കഴിയും. 970 ചതുരശ്ര അടി അടങ്ങിയ ഈ വീടിന്റെ പണി ഡിസൈനർ അനന്തപദ്മനാഭനാണ് പൂർത്തികരിച്ചത്. നിങ്ങളുടെ മനസ്സിൽ ഇതുപോലെയുള്ള വീടാണോ ലക്ഷ്യം. എങ്കിൽ ഈയൊരു കൺസ്ട്രക്ഷൻ കമ്പനിയെ വിളിക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.
- Location : Thrissur, Irinjalakkuda
- Total Area : 970 SFT
- Client : Raveendran
- Plot : 5 Cent
- Budjet : 15 Lakhs
- Green Art Consultants
- Designer : Ananthapadmanabhan
- St. Sebastian Arcade
- 1) Sitout
- 2) Living Cum Dining Hall
- 3) 2 Bedroom + Bathroom
- 4) Kitchen
- 5) Work Area