800 Sq Ft House for 6 lakh : പത്തനംതിട്ട അടൂർ ജില്ലയിലെ ഒരു മനോഹരമായ വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടു നോക്കാം. മറ്റ് വീടുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വീടാണിത്. പഴയ വീടിന്റെ ഓടുകൾ, കട്ടകൾ തുടങ്ങിയവ കൊണ്ടാണ് ഈയൊരു പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം ആറര ലക്ഷം രൂപയാണ് ഈ വീട് നിർമ്മിക്കാൻ ചിലവായത്. കുറഞ്ഞ ചിലവിൽ വീട് സ്വന്തമാക്കുക എന്ന് സ്വപ്നം കാണുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാക്കാൻ കഴിയുന്നതാണ്.
800 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതിൽ 200 സ്ക്വയർ ഫീറ്റ് പോയിരിക്കുന്നത് വർക്ക് ഏരിയയ്ക്കാണ്. സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് സ്പേസ്, അടുക്കള, വർക്ക് ഏരിയ, രണ്ട് കിടപ്പ് മുറി, ഒരു കോമൺ ടോയ്ലറ്റ് അടങ്ങിയ അതിമനോഹരമായ വീടാണ് പരിചയപ്പെടാൻ പോകുന്നത്.
പഴയ ഓടുകൾ ഉപയോഗിച്ച് വർക്ക് ഏരിയയുടെ ചുവടുകൾ മനോഹരമായി പണിതിരിക്കുന്നത് കാണാം. സിറ്റ്ഔട്ടിൽ ജിഐ പൈപ്പ് ഉപയോഗിച്ച് ചെയത് ഇരിപ്പിടത്തിനായി ഡിസൈൻ ചെയ്‌ത ഒരു വർക്ക് കാണാം. കൂടാതെ ഇരിപ്പിടത്തിനായി കസേരകളും സിറ്റ്ഔട്ടിൽ ഉണ്ട്. ജാലകങ്ങളും വാതിലുകളുമെല്ലാം പഴയ തടികൾ കൊണ്ട് തന്നെ നിർമ്മിച്ചതാണ്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ കഴിയുന്നത്ത ലിവിങ് റൂം ആണ്.
കൂടുതൽ ഭംഗി ലഭ്യമാകാൻ ലിവിങ് റൂം സിമന്റ് കൊണ്ട് സ്ട്രച്ചർ വർക്ക് ചെയ്തിരിക്കുന്നത് കാണാം. പച്ച നിറമാണ് ഇതിനു നൽകിരിക്കുന്നത്. അത്യാവശ്യം കുഴപ്പമില്ലാത്ത സ്പേസ് ഈ ലിവിങ് റൂമിലുണ്ട്. ഇവിടെയാണ് ടീവി മറ്റ് സൗകര്യങ്ങളൊക്കെ വരുന്നത്. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ മുഴുവനായി കണ്ട് നോക്കാം.
- Total Area : 800 SFT
- Total Cost : 6.5lac
- 1) Sitout
- 2) Living Room
- 3) 2 Bedroom
- 4) Kitchen
- 5) Common Toilet
- 6) Work Area