10 Easy Kitchen Tips Malayalam
വീട്ടമ്മമാരുടെ ഒരുപാട് സമയം കവർന്നെടുക്കുന്നതിൽ ഒരു പ്രധാന വില്ലനാണ് അടുക്കള ജോലികൾ. ഇത് വളരെപെട്ടെന്ന് ചെയ്ത് തീർക്കാൻ പല പൊടിക്കൈകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നമുക്കും കുറച്ച് ടിപ്സ് പരീക്ഷിച്ചാലോ.?
- ആദ്യമായി ഫോർകിൻ്റെ ഉപയോഗം നോക്കാം.കുക്കർ ബിരിയാണി, തേങ്ങച്ചോർ,ഉപ്പ്മാവ് എന്നിവയൊക്കെ തയ്യാറാക്കുമ്പോൾ നല്ല ഫ്ലഫി ആയിക്കിട്ടാൻ നമുക്ക് ഫോർക്ക് വെച്ച് ഇളക്കിക്കൊടുക്കാവുന്നതാണ്…
- തേങ്ങയിൽ നിന്ന് തേങ്ങാക്കൊത്ത് എളുപ്പത്തിൽ കിട്ടാൻ എന്ത്ചെയ്യാം .??അതിനായി തേങ്ങ 2മണിക്കൂർ ഫ്രിഡ്ജിൽ വെച്ചശേഷം 2-3മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ട് ഈസിയായി തേങ്ങാക്കൊത്ത് അടർത്തിയെടുക്കാം…
- ചിരവയില്ലാതെ തേങ്ങ ചിരകാൻ ആദ്യം തേങ്ങാപ്പൂൾ എടുക്കുക. ഇതിൽ നിന്ന് ബ്രൗൺഭാഗം മുറിച്ചുമാറ്റുക.ശേഷം ചെറുകഷണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക.
- കുക്കറിൽ മുട്ട പുഴുങ്ങിയ ശേഷം എളുപ്പത്തിൽ എങ്ങനെ തൊലികളയാം??? കുക്കറിൽ 2മുട്ട,ഉപ്പ്,കുറച്ച് വിനെഗർ എന്നിവ 2വിസിലിൽ വേവിച്ചെടുക്കുക. ഇനി ഇത് തണുത്തവെള്ളത്തിൽ 2-3മിനിറ്റ് മുട്ട ഇട്ടുവെച്ചശേഷം തൊലി കളഞ്ഞാൽ വളരെപെട്ടെന്ന് തൊലി പോയിക്കിട്ടും.
- അരിയിലും ധാന്യങ്ങളിലും കീടങ്ങൾ വരുന്നത് പതിവാണ്. ഇതിലേക്ക് 2-3ഉണക്കമുളക് ഇട്ട് വെച്ചാൽ ഇത് ഒരു പരിധിവരെ കുറയ്ക്കാൻപറ്റും.
- കറിവേപ്പില ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഒരു ഉണങ്ങിയ ചില്ല്കുപ്പിയിൽ വെള്ളമില്ലാത്ത കറിവേപ്പില ഇട്ട് ഫ്രിഡ്ജിൽ വെച്ചാൽ മതിയാവും.
- പച്ചമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ഇത് നന്നായി കഴുകി ഒരു ടവൽവെച്ച് വെള്ളം നന്നായി തുടച്ചു കളയുക ..ഇനി ഒരു കൻ്റൈനറിൽ കിച്ചെൻ ടിഷ്യൂ വിരിച്ച് അതിന് മുകളിലേക്ക് മുളക് ഇട്ട് കൊടുക്കാം. ഇതിൻ്റെ മുകളിലും ടിഷ്യൂവിരിച്ച് മൂടിവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- വെണ്ടക്ക മുറിക്കുമ്പോൾ പശപശപ്പ് ഉണ്ടാവാറില്ലേ..!! ഇത് മാറാൻ മുറിക്കാൻ തുടങ്ങുന്നതിന് മുൻപ് ഒരു ചെറുനാരങ്ങ മുറിച്ച് അതിൻ്റെ നീര് കത്തിയിൽ ഒന്ന് ഉരതിക്കൊടുത്താൽ മതിയാകും.
- ഫ്രീ ടൈമിൽ ചെറിയുള്ളി,വെളുത്തുള്ളി എന്നിവ തൊലികളഞ്ഞ് കഴുകി ഒരു കണ്ടൈനറിൽ ടിഷ്യൂ വിരിച്ച്, അതിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അടുക്കള ജോലി എളുപ്പമാകും.
- ഇനി കുക്കർ വൃത്തിയാക്കുമ്പോൾ അതിൻ്റെ നോസിൽ,വിസിൽ എന്നിവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം..ഇവ രണ്ടിലൂടെയും നല്ല ശക്തിയിൽ വെള്ളം കടത്തിവിട്ട് വേണം വൃത്തിയാക്കാൻ. 10 Easy Kitchen Tips Malayalam
വീട്ടമ്മമാർക്ക് വളരെ ഉപകരപ്രദമായ ഈ 10ടിപ്സ് ഒന്ന് പരീക്ഷിച്ചുനോക്കൂ. Video Credits : Veena’s Curryworld
Read Also :
ഇനി കാബേജ് അരിയാൻ എന്തെളുപ്പം, ക ത്തി വേണ്ടേ വേണ്ട! സമയവും ലാഭം
കറിയില്‍ ഉപ്പ് കൂടിയോ? എന്നാൽ എളുപ്പം കുറക്കാം