About Easy Soya Chunks Recipe Dry :
സോയാബീൻ കൊണ്ട് പല വ്യത്യസ്ത പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചോറിൻറെ കൂടെ കഴിക്കാവുന്നവ ആവും പലതും. എന്നാൽ ഒരു വൈകുന്നേരം പലഹാരം ആയി സോയാബീൻ ആലോചിച്ച് നോക്കൂ. ആരും അധികം ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല അല്ലേ. ഈ ഒരു പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വീട്ടിൽ ഗസ്റ്റ് വരുമ്പോൾ വ്യത്യസ്തമായ ഒരു പലഹാരം കൊടുക്കണം എങ്കിൽ ഇത് ഉണ്ടാക്കാം. ഇതിൻറെ രുചിയും മണവും കൊണ്ട് തന്നെ ഇത് കഴിക്കാൻ തോന്നും. എരിവ് അധികം ചേർക്കാത്തത് കൊണ്ട് തന്നെ കുട്ടികൾക്കും കഴിക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- സോയാബീൻ – 250 ഗ്രാം
- സവാള- 1
- മല്ലിയില ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1 കപ്പ്
- മൈദപ്പൊടി -1 കപ്പ്
- ചോറ്- 2 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- 2 ടീസ്പൂൺ
- മുളകുപൊടി – 2 ടീസ്പൂൺ
Learn How to Make Easy Soya Chunks Recipe Dry :
സോയാബീൻ ഒരു പാത്രത്തിൽ ഇട്ട് തിളച്ച വെള്ളം ഒഴിക്കുക.ഇത് മിക്സിയുടെ ജാറിലേക്ക് ഇടുക.തേങ്ങ,ചോറ് കുറച്ച് വെള്ളം ചേർത്ത് അരച്ച് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് സവാള, പച്ച മുളക്, മൈദപ്പൊടി, മഞ്ഞപ്പൊടി, മുളക് പൊടി ഇവ ചേർക്കുക. ഇത് കൈ വെച്ച് മിക്സ് ചെയ്യുക. കൈ കൊണ്ട് മിക്സ് ചെയ്യുന്നതാണ് നല്ലത്.
ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം സോയാബീൻ കുറച്ച് കുറച്ച് ഇടുക. 2 മിനുട്ട് കഴിഞ്ഞ് വേണം സ്പൂൺ കൊണ്ട് ഇളക്കുന്നത് ഇത് സ്പൂൺ വെച്ച് മറിച്ച് ഇടുക.കളർ മാറി വരണം. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. നല്ല മൊരിഞ്ഞ പലഹാരം റെഡി. YouTube Video
Read Also :
റാഗി കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ! ദിവസവും റാഗി ഒരു ശീലമാക്കൂ, കൊളെസ്ട്രോളും ഷുഗറും നോർമലാകും!
ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ തേങ്ങ ചട്ണി ഇനി വീട്ടിലും തയ്യാറാക്കാം