Ingredients :
- കൈതച്ചക്ക ഒരു കിലോ
- പഞ്ചസാര രണ്ട് കിലോ
- യീസ്റ്റ് രണ്ട് ടേബിൾ സ്പൂൺ
- വെള്ളം രണ്ട് ലിറ്റർ
Learn How To Make :
പൈനാപ്പിൾ കഴുകി വൃത്തിയാക്കി തൊലിയുപ്പെടെ അരിഞ്ഞുവെക്കണം. ഇതിനോട് വെള്ളവും പഞ്ചസാരയും ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ചൂടാറിയാൽ യീസ്റ്റ് ചേർത്ത് ഭരണിയിൽ അടച്ചു വെക്കണം. എല്ലാദിവസവും മരത്തവി കൊണ്ട് ഇളക്കണം. 21 ദിവസം കഴിഞ്ഞാൽ രണ്ടു മടക്കുള്ള തുണിയിൽ അരിച്ചെടുക്കണം. 21 ദിവസം വീണ്ടും അനക്കാതെവെച്ചശേഷം ഉപയോഗിക്കാം. കൈതച്ചക്കയുടെ മധുരത്തിനനുസരിച്ച് പഞ്ചസാര ചേർക്കണം. വൈന് കളർ വേണമെങ്കിൽ പഞ്ചസാര കരിച്ച് ചേർത്താൽ മതി.
Read Also :
മുട്ട റോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ കഴിച്ച് തീരുന്ന വഴി അറിയില്ല
കൊതിപ്പിക്കും രുചിയിൽ ഫ്രൈഡ് റൈസ് ബിരിയാണി